ഇന്ന് പലരുടെയും പ്രധാന പരാതി തലമുടി കൊഴിച്ചിലാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം.വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് കൊണ്ടാകാം ചിലപ്പോള്‍ തലമുടി കൊഴിയുന്നത്.തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്.സിങ്കിന്റെ കുറവ് മൂലം തലമുടി കൊഴിയാം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ അറിയാം…
തൈര്
തലമുടി തഴച്ച് വളരാന്‍ സിങ്ക് ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. കൂടാതെ തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനുംഉത്തമമാണ്.
ചീര
തലമുടി നന്നായി വളരാന്‍ വിറ്റാമിനുകളും സിങ്കും മറ്റും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ചീര നല്ലതാണ്.
മത്തങ്ങാ വിത്തുകള്‍
തലമുടി വളരാന്‍ സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
പയറുവര്‍ഗങ്ങള്‍
തലമുടിയുടെ ആരോഗ്യത്തിന് സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും.
മുട്ട
മുട്ടയില്‍ സിങ്ക്, ബയോട്ടിൻ, പ്രോട്ടീന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
നട്സ്
തലമുടിയുടെ ആരോഗ്യത്തിന് ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക