കൂലി തർക്കത്തെ തുടർന്ന് കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. 200 ലോറി ഡ്രൈവർമാരാണ് യൂണിയൻ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് മിന്നൽ പണിമുടക്ക് നടത്തുന്നത്. ഡ്രൈവർമാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഗ്യാസിലിന്റ്ററുകളുടെ വിതരണം നിലയ്ക്കുകയും ചെയ്തു.
തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൂലി തർക്കം ഉണ്ടായത്. കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിന് മർദ്ദനമേൽക്കുകയും ഗുരുതര പരിക്കുകളോടെ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. യൂണിയൻ പ്രവർത്തകരുടെ മർദ്ദനത്തിൽ അടികൊണ്ട് നിലത്തുവീണ ശ്രീകുമാറിനെ ഇവർ വീണ്ടും വീണ്ടും മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവരികയും ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് 200 ഓളം ഡ്രൈവർമാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. 7 ജില്ലകളിലേക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് പൂർണമായും നിലച്ച അവസ്ഥയിലാണ്. ഡ്രൈവർമാരുടെ സംയുക്ത സംഘടന ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് നീണ്ട പോവുകയാണെങ്കിൽ വലിയ പ്രതിസന്ധിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക