യുവ സംവിധായകനായ രാഹുൽ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം താരത്തിന്റെ ജന്മദിനമായ ഇന്നാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ കൺസെപറ്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.
‘ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം’ എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററിൽ കാണാനാകും. 1854-78 കാലഘട്ടത്തിൽ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന.
'The Legend of the Cursed Land'
Rahul Sankrityan X Vijay Deverakonda @MythriOfficial pic.twitter.com/estyTYSUrj
— Vijay Deverakonda (@TheDeverakonda) May 9, 2024
പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ, ചരിത്രത്തിൽ ഇടംനേടാൻ സാധിക്കാതെ പോയ ചില സംഭവങ്ങളാണ് ഈ പാൻ ഇന്ത്യൻ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ് ദേവരകൊണ്ടയുടെ മുൻ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. ടാക്സിവാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
അതേസമയം, ഫാമിലി സ്റ്റാറിന് ശേഷം ആക്ഷൻ വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ഡ്രാമ ചിത്രം കൂടി ഇന്ന് പ്രഖ്യാപിച്ചു. SVC59 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സംവിധായകൻ രവി കിരൺ കോലയാണ് സംവിധാനം. രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെ വിജയകരമായി സംവിധാന അരങ്ങേറ്റം നടത്തിയ സംവിധായകനാണ് രവി കിരൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക