നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തിന് കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.
നിരവധി തവണ ബോഡി ഷേമിങ്ങിന് ഇരയായിട്ടുള്ള ഹണി റോസ് ഉദ്ഘാടന വേദികളിലും ടെലിവിഷൻ ചാനലുകളിലും എല്ലാം നിറ സാന്നിധ്യമാണ്. ട്രഡീഷണൽ ലുക്കിൽ താരം പങ്കുവെച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മുല്ലപ്പൂ ചൂടി മഞ്ഞ സാരിയും നീല ബ്ലൗസും അണിഞ്ഞ ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
താരത്തിന്റെ ഔട്ട്ഡോർ ഫോട്ടോ ഷൂട്ട് ക്യാമറയിൽ പകർത്തിയിരിക്കുന്നത് ആഘോഷ് വൈഷ്ണവാണ്. എബ്രിഡ് ഷൈൻ ഒരുക്കുന്ന ‘റേച്ചൽ’ എന്ന ചിത്രമാണ് ഹണിയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഇറച്ചി വെട്ടുകാരിയായ കേന്ദ്ര കഥാപാത്രമായി ഹണി റോസ് പ്രത്യക്ഷപ്പെടുന്ന ചിത്രം നവാഗത സംവിധായികയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക