ഉണ്ണിമുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഗണേഷ്’. നിരവധി ആരാധകരാണ് മലയാള സിനിമകളുടെ ഒ ടി ടി റിലീസ് കാത്ത് ലോകമെമ്പാടും ഉള്ളത്. ഒ ടി ടി റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷും ആവേശത്തിനൊപ്പം വിഷു റിലീസായാണ് തിയേറ്ററിൽ എത്തിയത്. ഏപ്രിൽ 11ന് തിയേറ്ററുകളിൽ ചിത്രം ഇപ്പോൾ ഒ ടിടി റിലീസിന് ഒരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ഒ ടിടി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷം നടി ജോമോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് ഉണ്ണിമുകുന്ദന്റെ നായികയായി വേഷമിടുന്നത്. ഇവരെ കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചന്തു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക