ഏറെ പ്രധാനപ്പെട്ട കാര്യമാണ് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളുടെ നിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളേതൊക്കെ എന്ന് അറിയാം..
ആപ്പിള്‍
വൃക്കകളുടെ ആരോഗ്യം സംരക്ഷക്കാന്‍ ഫൈബറും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.
ബെറി പഴങ്ങള്‍
വൃക്കകളുടെ ആരോഗ്യത്തിന് ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമായ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇലക്കറികള്‍
അയേണ്‍, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമം ആണ്.
മധുരക്കിഴങ്ങ്
വിറ്റാമിനുകളായ എ, സി, ബി6, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക