നടൻ ഉണ്ണിമുകുന്ദൻ ആക്ഷൻ ഹീറോയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മാർകോ’ യുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം വിശാലമായ ക്യാൻവാസിൽ ബിഗ് ബജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഉണ്ണിമുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജ് ആണ് എന്ന് വെളിപ്പെടുത്തി കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചത്. ചിത്രത്തിന്റെ പൂജ മൂന്നാറിൽ പൂർത്തിയാക്കിയിരു
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻ സിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹനീഫ് അദേനി ഒരുക്കിയ ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ മാർക്കോ ജൂനിയർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാർക്കോ. മെയ് 3 ന് മാർക്കോ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക