സിങ്ക് ശരീരത്തിന് ആവശ്യമായ ഒരു ധാതുവാണ്.സിങ്ക് കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം മെച്ചപ്പെടുത്താനും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും ആവശ്യമാണ്. സിങ്കിന്റെ അഭാവം മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്.ചിലരില്‍ സിങ്കിന്റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യത കാണാറുണ്ട്. മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ സിങ്കിന്റെ കുറവ് കാരണമാകാം. സിങ്കിന്റെ അഭാവം മൂലം ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും ഉള്ള സാധ്യത ഏറെയാണ്.
സിങ്കിന്റെ കുറവു ദഹനത്തെ വളരെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് ഒരു കാരണമാണ്.ശരീരത്തില്‍ സിങ്കിന്റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും സാധ്യതയുണ്ട്. സിങ്കിന്റെ കുറവു കണ്ണുകളുടെ ആരോഗ്യത്തെയും രൂക്ഷമായി ബാധിക്കാം.
സിങ്കിന്റെ കുറവു മൂലം ചിലരില്‍ രുചിയും മണവും നഷ്ടപ്പെടുന്നതായും കണ്ടു വരുന്നുണ്ട്.സിങ്കിന്റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.തലച്ചോറിന്റെ ആരോഗ്യത്തിനും സിങ്ക് പ്രധാനമാണ്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്കും കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക