ഒരു പ്രകൃതിദത്ത മധുര പദാർത്ഥമാണ് തേൻ. തേന്‍ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബര്‍ എന്നിവയാൽ സമ്പന്നമാണ്. അതിനാല്‍ തന്നെ മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ഒന്നാക്കി തേൻ മാറ്റാവുന്നതാണ്. പഞ്ചസാരയെ അപേക്ഷിച്ച് തേനിന് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്.
ഡയറ്റില്‍ തേന്‍ ഉള്‍പ്പെടുത്തുന്നത് വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ആന്റിമൈക്രോബയൽ, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം തരാൻ കഴിവുണ്ട്. കൂടാതെ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനും ജലാംശം നിലനിര്‍ത്താനും ഇവ വളരെ നല്ലതാണ്. അതിനാല്‍ വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്.
തേനിൽ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ സഹായിക്കും. തേൻ പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ്. ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് നല്ലതാണ്. രാത്രി നല്ല ഉറക്കം ലഭിക്കാനും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അത്യുത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക