ഭർത്താവ് കുർക്കുറെ വാങ്ങി നൽകത്തത് കൊണ്ട് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. അഞ്ച് രൂപയുടെ കുർകുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭർത്താവിനോട് പറഞ്ഞിരുന്നു.
ദമ്പതിമാരുടെ വിവാഹം ഒരു വർഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകൾ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതൽ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുർക്കുറെ വാങ്ങി നൽകണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളിൽ ജോലികഴിഞ്ഞെത്തിയ ഭർത്താവ് വാങ്ങിനൽകിയിരുന്നു. എന്നാൽ ഒരു ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്ന് പോവുകയായിരുന്നു. തുടർന്നാണ് കാര്യങ്ങൾ വഷളാക്കിയത്. ഇത് ഇരുവരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസിൽ പരാതി നൽകിയ യുവതി തനിക്ക് ഭർത്താവിൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ഥിരമായി കുർക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തർക്കത്തിന് കാരണമായതെന്ന് ഭർത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാൽ ഭർത്താവിൽ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക