മഴക്കാലം തുടങ്ങിയതോടെ കൊതുകും കൊതുകുജന്യ രോഗങ്ങളും വര്‍ധിച്ചു വരികയാണ്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിങ്ങനെ കൊതുക് പരത്തുന്ന രോഗങ്ങള്‍ പിടിമുറുക്കാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ പാലിച്ചാൽ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്.
കൊതുക് കടിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്, ഇതിനോടൊപ്പം, കൊതുകുകടിയേറ്റ ഭാഗം വീര്‍ത്ത് വരുകയും ചെയ്യും. കൊതുകുകടിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഐസ് ക്യൂബ്: കൊതുക് കടിച്ച ഭാഗം വീര്‍ത്തുവരുന്നത് കുറയ്ക്കാന്‍ ഐസ് ക്യൂബ് വയ്ക്കുന്നത് സഹായിക്കും. ഇത് ഒരു മരവിപ്പ് ഉണ്ടാക്കുകയും അസ്വസ്ഥത ഇല്ലാതാക്കുകയും ചെയ്യും. ഒരു തുണിയില്‍ കുറച്ച് ഐസ് പൊതിഞ്ഞ് കൊതുക് കടിച്ച ഭാഗത്ത് വയ്ക്കാം.
- കറ്റാര്‍വാഴ: ചര്‍മ്മത്തിന് ഏറ്റവും ഫലപ്രദമായ കറ്റാര്‍വാഴ കൊതുകുകടി മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനും ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ജെല്ലില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഇതിന് സഹായിക്കും.
- തേന്‍: ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാ തേന്‍. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കൊതുക് കടിച്ച ഭാഗത്ത് ഒരു തുള്ളി തേനെടുത്ത് തേക്കുന്നത് ആശ്വാസം നല്‍കും.
- തുളസി: കൊതുകു കടിച്ചാല്‍ തുളസിയുടെ ഇലകള്‍ അരച്ച് തേക്കുന്നത് നല്ലതാണ്. കുറച്ച് തുളസിയിലകള്‍ എടുത്ത് അല്പം വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിച്ച് ആ വെള്ളം ചര്‍മ്മത്തില്‍ പുരട്ടുന്നതും ഫലപ്രദമാണ്.
- സവാള: സവാളയുടെ ഒരു ചെറിയ കഷ്ണം എടുത്ത് കൊതുക് കടിച്ച ഭാഗത്ത് നേരിട്ട് പുരട്ടാം. കുറച്ചുസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക