ഫ്രൂട്സ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങൾ ഒത്തിണങ്ങിയവയാണ് പഴങ്ങൾ. നാരുകളും വൈററമിനുകളും ധാതുക്കളും വെള്ളവും എല്ലാം ധാരാളം അടങ്ങിയവ. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതും.
മൾബെറിപ്പഴത്തിൻറെ ഗുണങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം കാണപ്പെടുന്നതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പർപ്പിൾ, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിലാണ് മൾബറി കാണപ്പെടുന്നത്. മധുരവും ചെറിയ പുളിപ്പും ഒത്തിണങ്ങിയ രുചിയാണിതിന്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, അയൺ, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ആൻറി ഓക്സിഡൻറുകൾ ധാരാളമായുള്ള മൾബെറി ചർമ്മത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അകാല വാർധക്യം തടയാൻ ഇത് നല്ലതാണ്. ഒപ്പം തലമുടി കൊഴിച്ചിൽ തടയാനും മൾബറി സഹായിക്കും.
ആദ്യം മൾബെറി മിക്സിൽ അരച്ചെടുക്കുക. പിന്നീട് തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് മുടിയിൽ തേച്ച്പിടിപ്പിക്കുക. ഈ പാക്ക് മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 30 മുതൽ 60 മിനിറ്റ് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകാം.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഈ പഴം. ഇതിൽ ധാരാളം ഡയറ്റെറി ഫൈബർ കാണപ്പെടുന്നു. എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അത്യുത്തമമായ ഒന്നാണിത്. ഇവയിലെ കാൽസ്യം, അയേൺ, വൈറ്റമിൻ കെ എന്നിവ ബോൺ ടിഷ്യൂ വളർച്ചയ്ക്കും എല്ലിന്റെ ബലത്തിനുമെല്ലാം ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾക്കും നട്ടെല്ലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക