ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ എന്നിവ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളമായി കാണപ്പെടുന്ന അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം ഒഴിവാക്കാനും ഉത്തമമാണ്.
അത്തിപ്പഴത്തിൽ ധാരാളം പൊട്ടാസ്യമുണ്ട്. സോഡിയത്തിന്റെ അളവ് കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്. ഒപ്പം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കാനും ഇവ സഹായിക്കും. ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ ധാരാളം അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്തത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഉപകരിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഉള്ള അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ചില ക്യന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെറും വയറ്റില്‍ രാവിലെ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക