രാവിലെ ചായ കുടി കഴിഞ്ഞും ഉച്ചയ്ക്ക് ചോറ് ഉണ്ണുന്നതിന് മുൻപുമുള്ള ഇടനേരങ്ങളിൽ എന്തെങ്കിലുമൊക്കെ കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിൽ ഉച്ചക്ക് ചോറിനോടൊപ്പവും ഇടനേരങ്ങളിൽ വെറുതെ കഴിക്കുന്നതിനും വളരെ എളുപ്പത്തിൽ രുചികരമായ ഒരു സാലഡ് തയ്യാറാക്കി എടുത്താലോ.
ഇതിനായി ആദ്യം തന്നെ കുറച്ച് സവാള തൊലിയെല്ലാം കളഞ്ഞ് വൃത്തിയായി കഴുകിയതിനുശേഷം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കണം. അല്പം വെള്ളത്തിൽ കുറച്ച് ഉപ്പ് കലർത്തിയതിനുശേഷം അരിഞ്ഞെടുത്ത സവാള ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇത് കുറച്ചുസമയം മാറ്റിവയ്ക്കാം. പിന്നീട് ചെറിയ ഒരു കഷണം സാലഡ് വെള്ളരി എടുത്ത് നീളത്തിൽ മുറിച്ചെടുക്കണം.
ഒരു പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞെടുക്കാം. നല്ലതുപോലെ പഴുത്ത ഒരു തക്കാളി ചെറുതായി വട്ടത്തിൽ അരിഞ്ഞെടുക്കണം. ഒരു ബൗളിലേക്ക് അല്പം തേങ്ങാപ്പാൽ എടുത്തതിനുശേഷം നമ്മൾ അരിഞ്ഞെടുത്ത് മാറ്റിവച്ചിരിക്കുന്ന സാലഡ് വെള്ളരി ഇതിലേക്ക് ഇട്ടുകൊടുക്കാം. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും സവാളയും കൂടി ചേർത്തു കൊടുക്കാം.
പിന്നീട് നമ്മൾ അരിഞ്ഞ് ഉപ്പുവെള്ളത്തിൽ ഇട്ട് വച്ചിരിക്കുന്ന സവാള നല്ലതുപോലെ പിഴിഞ്ഞെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ഒരു സ്പൂൺ വിനാഗിരിയും പാകത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. മല്ലിയില കൂടി ഇട്ടുകൊടുത്ത് ഗാർണിഷ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക