അമിതമായ പഞ്ചസാരയുടെ ഉപയോഗം അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതിലേക്ക് നയിക്കും. അതിനാല്‍ ഇത്തരത്തില്‍ വയര്‍ കുറയ്ക്കാനായി പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്തുന്നത് എങ്ങനെ എന്ന് നോക്കാം.
ഒന്ന്…
മധുര പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, പ്രൊസസിഡ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവയില്‍ പഞ്ചസാരയുടെ അളവ് അധികമാണ്. ഇത് വയറില്‍ കൊഴുപ്പ് അടിയാന് കാരണമാകും.
രണ്ട്…
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നതും പരമാവധി ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് വളരെ നല്ലതാണ്.
മൂന്ന്…
വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അമിതമായ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണം നിയന്ത്രിക്കാൻ ഉത്തമം.
നാല്…
പ്രകൃതിദത്തമായി മധുരം അടങ്ങിയ ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ നമ്മുക്ക് ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ കാണപ്പെടുന്നു.
അഞ്ച്…
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍ കാണപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക