അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉത്തർപ്രദേശിലെ ബദൗണിൽ വച്ചാണ് ഇദ്ദേഹം അന്തരിച്ചത്. സൂപ്പര്‍ ഹിറ്റായി മാറിയ ടെലിവിഷന്‍ ഷോ ‘ഭാബിജി ഘര്‍ പര് ഹെ’ എന്ന ഷോയിലൂടെയാണ് പ്രസിദ്ധനായത്. അമിതാഭ് ബച്ചനെ അനുകരിക്കുന്നതിലൂടെ ജൂനിയര്‍ അമിതാഭ് ബച്ചന് എന്നായിരുന്നു ഫിറോസ് ഖാന് അറിയപ്പെട്ടിരുന്നത്. നിരവധി ടെലിവിഷന്‍ ഷോകളിലും ഫിറോസ് ഖാന് പങ്കെടുത്തു.
ഷാരൂഖ് ഖാനെ അനുകരിക്കുന്നതിന് പേരുകേട്ട ദുർഗ റാഹിക്വാർ ഫിറോസിന്റെ മരണവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്നാണ് ഇവര്‍ പണ്ട് കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയ ചിത്രം പങ്കുവച്ച് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം അദ്ദേഹം അമിതാഭിന്റെ വേഷത്തില്‍ എത്തി ഒരു ഷോ ചെയ്തിരുന്നു. ഇതാണ് ജീവിതത്തിലെ അവസാന പരിപാടി.
ഫിറോസ് കുറച്ചുകാലമായി ബദൗണിയിലായിരുന്നു താമസം. ഇവിടെ ചില പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ വരെ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ജിജാ ജി ഛത് പർ ഹേ, സാഹേബ് ബീബി ഔർ ബോസ്, ഹപ്പു കി ഉൽത്താൻ പൾട്ടൻ, ശക്തിമാൻ തുടങ്ങിയ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്നാൻ സാമിയുടെ തോഡി സി തു ലിഫ്റ്റ് കര ദേ എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ ഫിറോസ് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക