കൊച്ചി: പ്രതികൂല കാലാവസ്ഥ കാരണം ദോഹ- കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ ദിവസം രാത്രി കരിപ്പൂരില്‍ എത്തേണ്ട വിമാനമാണിത്.
ഐഎക്സ് 376 എയര്‍ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് പുറപ്പെട്ടതാണെങ്കിലും കരിപ്പൂരില്‍ ഇറക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് രാത്രിയോടെ മംഗലാപുരത്ത് ആദ്യം ഇറക്കി. ഇന്ന് പുലർച്ചെ കരിപ്പൂരില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.
പ്രതികൂല കാലാവസ്ഥ കാരണം കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും താമസിക്കുകയാണ്. കരിപ്പൂരില്‍ നിന്നും മസ്കറ്റിലേക്കും അബുദാബിയിലേക്കും യാത്ര തിരിക്കേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്.
ഭക്ഷണവും വെള്ളവും താമസസൗകര്യവും സജ്ജമാക്കിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് ഫ്ലൈറ്റ്. നൂറിലധികം യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്ത് പരക്കെ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക