ഗെയിമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്‍ഫിനിക്സ് ഇന്‍ഫിനിക്സിന്റെ ജിടി സീരീസില്‍ വരുന്ന തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ GT 20 Pro ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്‍ഫിനിക്സ് ജിടി 20 പ്രോയുടെ 8GB + 256GB അടിസ്ഥാന മോഡലിന് 24,999 രൂപയും 12GB + 256GB മോഡലിന് 26,999 രൂപയും ആണ് വില.
മെയ് 28 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങാം. വില്‍പ്പനയോട് അനുബന്ധിച്ച് അത്യാകര്‍ഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍ വഴി പര്‍ച്ചേസ് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇതിലൂടെ അടിസ്ഥാന മോഡല്‍ വെറും 22,999 രൂപയ്ക്കും ടോപ് മോഡല്‍ 24,999 രൂപയ്ക്കും വാങ്ങാം. ബാങ്ക് ഡിസ്കൗണ്ടിനെക്കാള് ആകര്‍ഷകമായ മറ്റൊരു സമ്മാനവും തുടക്കത്തില്‍ ഫോണ്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്.
5499 രൂപ വിലയുള്ള ജിടി ഗെയിമിംഗ് കിറ്റ് സൗജന്യമായി ലഭ്യമാകും എന്നതാണ് അത്. ജിടി മെക്കാ കെയ്സ്, ജിടി കൂളിംഗ് ഫാന്‍, ജിടി ഫിംഗര്‍ സ്ലീവ് എന്നിവ ഈ കിറ്റില്‍ ഉള്‍പ്പെടുന്നു. സ്റ്റോക്ക് തീരും വരെ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. എത്ര നേരം ഗെയിമിങ്ങില്‍ ഏര്‍പ്പെട്ടാലും ചൂടാകാതിരിക്കാന്‍ 78% ലാര്‍ജ് വിസി കൂളിംഗ്, 68% ലാര്‍ജ് പിസിഎം ഗ്രാഫൈറ്റ് ഷീറ്റ്, പ്രോസസറിന് ചുറ്റും 66% താപ ചാലകത (thermal conductivity) എന്നിവ ഈ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക