ഭൂമിയില്‍ ഒട്ടനവധി ജീവജാലങ്ങളാണ് ഉള്ളത്. അവയെക്കാം തന്നെ ജീവിവര്‍ഗങ്ങളുടെ ആഹാര ശൃംഖലയിലെ ഭാഗങ്ങളാണ്. ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമാകുമ്പോൾ സ്വയം രക്ഷയ്ക്കായുള്ള ചില പ്രത്യേക കഴിവുകളും എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. ചെറു ജീവികളിലാണ് സ്വയരക്ഷയ്ക്കായുള്ള ഇത്തരം ചില വിചിത്രമായ കഴിവുകള്‍ പ്രത്യേകിച്ചും താരതമ്യേന കാണാന്‍ കഴിയുക.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ സ്വയരക്ഷയ്ക്കായുള്ള കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഒരു പൂമ്പാറ്റയുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത് ഫര്ബേബിസ്പ്ലസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് .
അവയുടെ അതിശയകരമായ നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും കൊണ്ട് ചിത്രശലഭങ്ങൾ നമ്മെ ആകർഷിക്കുന്നു, അതേസമയം പ്രകൃതിയില്‍ അതിശയിപ്പിക്കും വിധം ഒളിക്കാനുള്ള കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വീഡിയോയിൽ കാണുന്ന പൂമ്പാറ്റ ചിറക് ഒതുക്കുമ്പോള്‍ അതൊരു കരിയില പോലെയാണ് കാണുക. പുറം ചിറകില്‍ കരിയിലയുടെ ദൃശ്യവും ഉള്‍ച്ചിറകില്‍ കടും നീലയും മഞ്ഞയും അടക്കമുള്ള പലയിനം നിറങ്ങളും ചേര്‍ന്ന രണ്ട് ഡിസൈനോട് കൂടിയ ചിറകുള്ള ഒരു പൂമ്പാറ്റ.
ഓറഞ്ച് ഓക്ക്ലീഫ് (Orange Oakleaf) അല്ലെങ്കിൽ ഇന്ത്യൻ ഓക്ക്ലീഫ് (Indian Oakleaf) എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയുടെ ശാസ്ത്രീയ നാമം കല്ലിമ ഇനാച്ചസ് (Kallima Inachus) എന്നാണ്. ജപ്പാന് മുതല്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലുടനീളം ഇവയെ കാണപ്പെടുന്നു. ഇളം തവിട്ട് നിറം, മങ്ങിയ മഞ്ഞ നിറം, തവിട്ട് നിറം, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളുടെ വിവിധ ഷേഡുകളില്‍ ഇവയെ കാണാം. അതേസമയം പുറം ചിറകില്‍ ഉണങ്ങിയ ഇലയുടെ രൂപം മാത്രം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക