വരണ്ട ചർമ്മം മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വരണ്ട ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണം അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വരണ്ട ചർമ്മം അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും കാരണമാകാറുണ്ട്. വരണ്ട ചർമ്മത്തിൽനിന്നും രക്ഷയ്ക്കായി വിപണിയിൽ കിട്ടുന്ന പല ക്രീമുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ, ചർമ്മത്തിന് യോജിക്കുന്ന ക്രീമുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ വിപരീത ഫലമുണ്ടാക്കും.
പല കാരണങ്ങൾ കൊണ്ടും ചർമ്മം വരണ്ടതാകും. അതിൽ ഏറ്റവും പ്രധാനം ശരീരത്തിന് വേണ്ട വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധർ പറയുന്നു. എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുക, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, വീര്യമുള്ള സോപ്പുകളോ എക്സ്ഫോളിയന്റുകളോ ചർമ്മത്തിന്റെ വരൾച്ചയിലേക്ക് നയിക്കാം. എന്നാൽ വരണ്ട ചർമ്മത്തിന് വീട്ടിലുണ്ട് ചില പ്രതിവിധികൾ.
ഒരു പഴത്തിൻറെ പൾപ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അൽപം തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. വരണ്ട ചർമ്മമുള്ള ആളുകൾക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്. അവോക്കാഡോ ചർമ്മത്തിന് തിളക്കം നൽകാൻ നല്ലതാണ്.
നല്ലൊരു മോയ്സ്ച്യുറൈസറാണ് വെളിച്ചെണ്ണ. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് നന്നായി മസാജ് ചെയ്യുക. എണ്ണ രാത്രി മുഴുവൻ നേരം ഇട്ടേക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇത് ചെയ്യുക. വെളിച്ചെണ്ണയിൽ പ്രകൃതിദത്ത വിറ്റാമിനുകളും അമിനോ ആസിഡുകളും ഉൾപ്പെടുന്നതിനാൽ ടാൻ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിൽ നിന്ന് ടാനിംഗ് നീക്കം ചെയ്യുന്നതിനു പുറമേ അണുബാധകളും ഫംഗസ് വളർച്ചയും തടയുന്നതിനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക