മഴക്കാലമാണ് ഇപ്പോൾ. മഴക്കാലം പനിക്കാലം കൂടിയാണ്. പനിയും ചുമയും വേഗത്തിൽ മാറാൻ ഉള്ള ഒരു ഒറ്റമൂലിയാണ് ഇനി പറയുന്നത്. പനി വരുമ്പോൾ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ഇതൊന്ന് പരീക്ഷിക്കാം.
ഇതിന് ആദ്യം ആവശ്യമായത് പനിക്കൂർക്കയില ആണ്. നമ്മൾ സാധാരണ പനിക്ക് പനിക്കൂർക്കയില ഉപയോഗിക്കാറുണ്ട്. എങ്കിലും ഇത് കഴിക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ പനിക്കൂർക്കയില എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കിയ പനിക്കൂർക്കയില കുറച്ചു വെള്ളത്തിൽ ഇട്ടുവെക്കണം. ഇതിലേക്ക് കുറച്ച് ചായപ്പൊടി കൂടി ചേർത്തു കൊടുത്ത് നന്നായി തിളപ്പിക്കുക. പനിക്കൂർക്ക ഇല നല്ലതുപോലെ വാടി വരണം. നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക.
ആവശ്യമെങ്കിൽ വേണമെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാം. ( പഞ്ചസാര ഇല്ലാതെ കുടിക്കുന്നതാണ് നന്ന്).ശേഷം ഇതിനെ ഒന്നുകൂടി അരിച്ചെടുക്കണം. ഇത് ഇനി ചെറിയ ചൂടിൽ കുടിക്കണം. പനിയും ചുമയും വളരെ പെട്ടെന്ന് തന്നെ പമ്പ കടക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ഒറ്റമൂലി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക