ഓരോ നക്ഷത്രങ്ങൾക്കും അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ആ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് ഓരോ വ്യക്തിക്കും നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നത്. സ്വന്തം നക്ഷത്രവൃക്ഷം നട്ടുവളർത്തിയാൽ ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി – മാവ്, തുലാം – ഇലഞ്ഞി, വൃശ്ചികം – കരിങ്ങാലി, ധനു – അരയാൽ, മകരം – കരിവീട്ടി, കുംഭം – വഹ്നി, മീനം – പേരാൽ ഇവ സ്വന്തം വീട്ടുവളപ്പിൽ നട്ടുപരിപാലിക്കാൻ കഴിയാത്തവർക്ക് ക്ഷേത്രവളപ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ചു പിടിപ്പിക്കാം.
അശ്വതി– കാഞ്ഞിരം, ഭരണി – നെല്ലി, കാർത്തിക – അത്തി, രോഹിണി – ഞാവൽ, മകയിരം – കരിങ്ങാലി, തിരുവാതിര – കരിമരം, പുണര്‍തം – മുള, പൂയ്യം – അരയാൽ, ആയില്യം – നാഗമരം, മകം – പേരാൽ, പൂരം – പ്ലാശ്, ഉത്രം – ഇത്തി, അത്തം – അമ്പഴം, ചിത്തിര – കൂവളം, ചോതി – നീർമരുത്, വിശാഖം – വയ്യങ്കത, അനിഴം – ഇലഞ്ഞി, തൃക്കേട്ട – വെട്ടി, മൂലം – വയനം, പൂരാടം – ആറ്റുവഞ്ചി, ഉത്രാടം – പ്ലാവ്, തിരുവോണം – എരുക്ക്, അവിട്ടം – വഹ്നി, ചതയം – കടമ്പ്, പൂരുരുട്ടാതി – തേന്മാവ്, ഉതൃട്ടാതി – കരിമ്പന, രേവതി – ഇലുപ്പ.
ചില ക്ഷേത്രങ്ങളിൽ ഇപ്പോൾ നക്ഷത്ര വൃക്ഷങ്ങൾ നട്ട് പരിപാലിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചിലർ കുട്ടികളുടെ ജന്മദിനത്തിന് നക്ഷത്ര വൃക്ഷം നടുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. അകത്ത് കാതലുള്ള മരങ്ങൾ വീടിനോട് ചേർന്ന് നടാം. പുറത്ത് കാതൽ ഉള്ളത് വൃക്ഷങ്ങൾ പറമ്പിന്റെ അതിരിൽ വേണം നടാൻ എന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഫലവൃക്ഷം എവിടെയും നടാം.
അനേകം ഔഷധസസ്യങ്ങളും നമുക്ക് വീട്ടുവളപ്പിൽ വച്ചു പിടിപ്പിക്കാം. അത്യാവശ്യം കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, മിന്റ് തുളസി, അഗസ്ത്യ തുളസി ഒക്കെയും മഞ്ഞളും ഇഞ്ചിയും പനിക്കൂർക്കയും ഒക്കെ ഒരു ജലദോഷത്തിനും പനിക്കും ഉള്ള മരുന്നിനുപകരിക്കും. ഓരോ വീട്ടിലും വേപ്പ്, ആര്യവേപ്പ്, കുരുമുളക്, അടയ്ക്കാമരം എന്നിവ നടാൻ ഒട്ടും സ്ഥലം ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക