പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടുന്നത്. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ചെറിയൊരു പ്രമേയത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 54 കോടിയും സ്വന്തമാക്കി ബോക്സോഫീസിൽ കുതിക്കുകയാണ് ചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പുനഃസൃഷ്ടിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.
ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ നടക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ കളമശ്ശേരിയില്‍ ഇട്ട സെറ്റിലാണ് ഈ രംഗങ്ങള്‍ എടുത്തത്.സെറ്റ് നിർമിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സുനില്‍ കുമാറാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. നാല് കോടിയോളമാണ് ഇതിനായി ചിലവാക്കിയത് എന്ന് നേരത്തെ അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രമാണെന്ന് കരുതി പലരും സെറ്റിന് മുന്നിൽ തൊഴുന്ന ചിത്രങ്ങൾ വിപിൻ ദാസ് തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്ടെയ്നര് ചിത്രമായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നതാണ് ആകര്‍ഷണമായിരിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്ട്രോളര് റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്, മേക്കപ്പ് സുധി സുരേന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക