രോഗ പ്രതിരോധശേഷി മഴക്കാലത്ത് കൂട്ടേണ്ടത് പ്രധാനമാണ്.രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.
1. വെളുത്തുള്ളി
രോഗ പ്രതിരോധശേഷി കൂട്ടാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന് ഗുണം ചെയ്യുന്നത്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. ഇഞ്ചി
ഇഞ്ചി ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചിയിലെ ജിഞ്ചറോളും സഹായിക്കും. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു.
3. മഞ്ഞള്‍
മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത് കുര്കുമിന് എന്ന രാസവസ്തുവാണ്. പഠനങ്ങള്‍ പറയുന്നത് ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ്. മഞ്ഞള്‍, ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. മഞ്ഞള്‍ രോഗപ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. കറുവപ്പട്ട
രോഗ പ്രതിരോധശേഷി കൂട്ടാന്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സഹായിക്കും.
5. കുരുമുളക്
കുരുമുളക് വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജലദോഷവും തുമ്മലുമൊക്കെ കുറയാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. ഏലം
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഏലയ്ക്കയും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക