ഏവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട് വാങ്ങുക എന്നുള്ളത്, ഇത് നിര്‍ണായകമായൊരു നിക്ഷേപം കൂടിയാകുന്നു. ഭവനം വാങ്ങുന്ന്നതിനു വേണ്ടി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ദീര്‍ഘകാല സാമ്പത്തിക ഉത്തരവാദിത്തം കൂടി അവരുടെ കുടുംബത്തെ ചുമതലപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ പ്രതിമാസ തിരിച്ചടവ് മുടങ്ങാതിരിക്കാനും കരുതല്‍ കാണിക്കേണ്ടതുണ്ട്.
ഇന്നു മിക്ക ബാങ്കുകളും ഇതിന്റെ ഭാഗമായി ദീര്‍ഘകാല ഭവന വായ്പകള്‍ക്കൊപ്പം ഭവന വായ്പ ഇന്‍ഷൂറന്‍സുകളും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അഭാവത്തിലും മറ്റ് കുടുംബാംഗങ്ങളുടെ മേല്‍ തിരിച്ചടവിന്റെ ബുദ്ധിമുട്ടുകൾ ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തുന്നു.
അതേസമയം റിസര്‍വ് ബാങ്ക് ഭവന വായ്പയോടൊപ്പം ഹോം ലോണ്‍ ഇന്‍ഷൂറന്‍സ് എടുക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളോട് ഇന്‍ഷൂറന്‍സ് പരിരക്ഷയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഹോം ലോണ്‍ ഇന്‍ഷൂറന്‍സ്
അപ്രതീക്ഷിത വൈകല്യം, മരണം എന്നിങ്ങനെയുള്ള അത്യാഹിതം ഭവന വായ്പ എടുത്തയാള്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കുടിശികയുള്ള വായ്പാ തുക അടച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഹോം ലോണ്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അഥവാ ഭവന വായ്പ ഇന്‍ഷൂറന്‍സ്.
ഇപ്രകാരം വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്കും ഒരു പോലെ പരിരക്ഷ സാധ്യമാക്കുന്നു. അതേസമയം എടുത്ത വായ്പ തുക അടച്ചു തീരുന്നതോടെ ഒരു ഹോം ലോണ്‍ ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന പരിരക്ഷ അവസാനിക്കും.
നേട്ടങ്ങള്‍
കുടുംബത്തെ സംരക്ഷിക്കുന്നു-: വായ്പ എടുത്തയാളുടെ അപ്രതീക്ഷിത മരണം കാരണം കുടുംബത്തിനുമേല്‍ നേരിടാവുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്നും സംരക്ഷിക്കുന്നു.
വിലമതിപ്പുള്ള വസ്തുവകകള്‍ക്കും വായ്പ എടുത്തയാള്‍ക്കും വീടിനും പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അഭാവത്തില്‍ നേരിട്ട കുടിശിക തുക തിരിച്ചു പിടിക്കാനായി വിലമതിപ്പുള്ള ആസ്തികള്‍ വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാം.
നികുതി-: ഭവന വായ്പ ഇന്‍ഷൂറന്‍സിന്റെ ഒറ്റത്തവണ പ്രീമിയം അടവും ഭവന വായ്പ തുകയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, ആദായനികുതി നിയമത്തിലെ ചട്ടം 80-സി പ്രകാരം നികുതി ആനുകൂല്യം കിട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക