മമ്മൂട്ടി നായകനായി റിലീസ് ചെയ്ത പുതിയ സിനിമയാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ശനിയാഴ്ച വമ്പൻ കുതിപ്പാണ് മമ്മൂട്ടി ചിത്രം സൃഷ്ട്ടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ ശനിയാഴ്ച മാത്രം 4.13 കോടി രൂപയിലധികം ടര്‍ബോ നേടി എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായി. പൃഥ്വിരാജ് നായകനായി റിലീസ് ചെയ്ത ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്.
ജോസ് എന്ന നായക കഥാപാത്രമായി ടർബോയിൽ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് എത്തിയത്. ആക്ഷന്‍ ഏറെ പ്രാധാന്യം കൊടുത്താണ് മമ്മൂട്ടിയുടെ ടർബോ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ സ്വീകൻസുകൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക