പലർക്കും ക്രെഡിറ്റ് സ്കോർ എങ്ങനെ വർദ്ധിപ്പിക്കാം എന്ന് അറിയില്ല.പലരും എങ്ങനെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന് അറിയാതെ പരാജയപ്പെടാറുണ്ട്. കുറഞ്ഞ ക്രെഡിറ്റ് സ്കോറുമായി ഇന്ത്യയിൽ പല വ്യക്തികളും ബുദ്ധിമുട്ടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത് തന്നെയാണ്. പുതിയ ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുമ്പോൾ,കുറഞ്ഞ ക്രെഡിറ്റ് സ്കോർ തിരിച്ചടി നൽകിയേക്കും.
നിങ്ങൾക്ക് അറിയാമോ?, നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉള്ളവർ പോലും നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ അവരുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കണം എന്നുള്ളത്. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ചില വഴികളുണ്ട്.
1. സമയബന്ധിതമായ പേയ്മെൻ്റുകൾ
ക്രെഡിറ്റ് കാർഡ് ഇഎംഐകളോ വായ്പയുടെ തിരിച്ചടവോ ഒരിക്കലും താമസിക്കുന്നില്ല എന്ന് ഉറപ്പാക്കുക. വൈകിയ പേയ്മെന്റുകളും കുടിശ്ശികകളും മോശമായി ബാധിക്കും. അങ്ങനെ വന്നാൽ അത് മറികടക്കാൻ വളരെ പ്രയാസപ്പെടും.
2. ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം ചെയ്യുക
എന്താണ് നടക്കുന്നതെന്ന വ്യക്തമായ ധാരണ ഉണ്ടാക്കണം,
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് ആദ്യം വേണ്ടത് അതാണ്. അതിന് ക്രെഡിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയാണ് ഏറ്റവും നല്ല മാർഗം. ഈ റിപ്പോർട്ടുകൾ തിരഞ്ഞെടുത്ത കാലയളവിലെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെ ചരിത്രം കാണിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമാക്കുന്നത് എന്താണെന്ന് ഇതിലൂടെ നിങ്ങൾക്ക് വ്യക്തമാകും. എന്തെങ്കിലും പൊരുത്തക്കേടുകൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുമായി ബന്ധപ്പെടാം
3. ക്രെഡിറ്റ് വിനിയോഗ അനുപാതം കുറവായിരിക്കുക
ക്രെഡിറ്റ് അംഗീകാരത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ക്രെഡിറ്റ് ഉപയോഗ പരിധി 80% കടക്കുന്നത് ഒഴിവാക്കുക, മൊത്തം ലഭ്യമായ വായ്പാ പരിധിയുടെ 30%-ൽ താഴെയുള്ള ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുക.
4. ആരോഗ്യകരമായ ക്രെഡിറ്റ് ശീലം പിന്തുടരുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സുരക്ഷിതമല്ലാത്ത വായ്പകൾ ബാധിക്കുമെങ്കിലും, വായ്പാ തരങ്ങളുടെ വ്യത്യസ്ത നിലനിർത്തുന്നത് പ്രയോജനകരമാണ്. ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുന്നതിനും അപകടസാധ്യത സന്തുലിതമാക്കുന്നതിനും വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് ലോണുകൾ പോലെയുള്ള സുരക്ഷിതമല്ലാത്ത ലോണുകളും ഹോം അല്ലെങ്കിൽ ഓട്ടോ ലോണുകൾ പോലെയുള്ള സുരക്ഷിത ലോണുകളും ഒരുമിച്ച് കൈകാര്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക