മനുഷ്യരുടെ ജോലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ തന്നെ ഇല്ലാതാക്കുമോ? ഈ ചോദ്യം പുതിയതല്ലെങ്കിലും ഈയിടെയായി ഇത് ചോദിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ചാറ്റ്ജിടിപിയുടെ വളരെ വലിയ വിജയവും ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ജെമിനി അടുത്തിടെ വന്നതും ആളുകളുടെ ആശങ്കകൾ ഉയർത്തുടിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഏവർക്കും താൽപ്പര്യം സ്പേസ് എക്സ് ഉടമയും ടെസ്ല സിഇഒയുമായ ഇലോൺ മസ്കിന് എന്താണ് പറയാനുള്ളത് എന്നറിയാനാണ്.
മസ്കിന്റെ മുന്നിലും ഈ ചോദ്യം എത്തി. മറുപടി ഇതായിരുന്നു, “ നമ്മിൽ ആർക്കും ഒരുപക്ഷേ ജോലിയുണ്ടാകില്ല,” ഇലോൺ മസ്ക് നടത്തിയിരിക്കുന്നത് ഭാവിയിലെ കാര്യമാണെങ്കിലും ആശങ്ക ഉയർത്തുന്ന പ്രവചനമാണ്. ആത്യന്തികമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എല്ലാ ജോലികളും ഇല്ലാതാക്കുമെന്നാണ് മസ്കിന്റെ അഭിപ്രായം.
മസ്ക് ഇക്കാര്യം പറഞ്ഞത് വ്യാഴാഴ്ച പാരീസിൽ നടന്ന ഒരു സ്റ്റാർട്ടപ്പ്, ടെക് പരിപാടിയിലാണ്. പക്ഷെ ഈ മാറ്റം അത്ര മോശമായിരിക്കണമെന്നില്ലെന്നും മസ്ക് പറഞ്ഞുവയ്ക്കുന്നു. എഐ റോബോട്ടുകൾ ഭൂരിഭാഗം ജോലികളും നിറവേറ്റുമെന്നും തൊഴിൽ ‘ഓപ്ഷണൽ’ ആകുന്ന ഒരു ഭാവിയാണ് വരാനിരിക്കുന്നതെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ ജോലി എന്നത് ഒരു ‘ഹോബി’ ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി നിങ്ങൾക്ക് ഒരു ഒരു ഹോബിയായി ചെയ്യണമെങ്കിൽ, നിങ്ങൾക്കത് ചെയ്യാം. എന്നാൽ,നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും എഐയും റോബോട്ടുകളും നൽകും, ”അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിലും, ഇത് സാർവത്രിക അടിസ്ഥാന വരുമാനവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി, എന്നാൽ അദ്ദേഹം ആ ആശയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക