മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. തുടർന്ന് സിനിമകളിലൂടെയും ശ്രുതി പ്രേക്ഷകർക്ക് മുന്നിൽ എത്തി. സമൂഹ മാധ്യമത്തിൽ വളരെയേറെ സജീവമാണ് താരം.
തന്റെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് താരമെത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. മഞ്ഞയും റോസും നിറമുള്ള സാരി ധരിച്ചാണ് ശ്രുതി എത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മഞ്ഞയും റോസും നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയാണ് ശ്രുതി.
പത്മ എന്ന ചിത്രത്തിൽ നടൻ അനൂപ് മേനോനും സുരഭി ലക്ഷ്മിക്കുമൊപ്പം മികവുറ്റ വേഷത്തിൽ ശ്രുതി രജനികാന്ത് എത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ആരാധകർ ശ്രുതിയെ ഏറ്റെടുത്തിരുന്നു. ഹാസ്യ ജോണറിൽ ഒരുക്കിയിരിക്കുന്ന ‘ചക്കപ്പഴം’ പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടതിനു പ്രധാന കാരണം ശ്രുതിയുടെ അഭിനയം ആയിരുന്നു.
ബിസിനസുകാരനായ രജനികാന്തിന്റെയും ആലപ്പുഴയിലെ മേക്കപ്പ് ആർട്ടിസ്റ്റായ ലേഖ രജനികാന്തിന്റെയും മകളാണ് ശ്രുതി. ശ്രുതിക്ക് ഒരു ഇളയ സഹോദരനുമുണ്ട് സംഗീത് ആർ. മലയാളം ടിവി സീരീസായ ഉണ്ണിക്കുട്ടനിൽ ബാലതാരമായാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. നിരവധി കഥാപാത്രങ്ങളാണ് ഇപ്പോൾ ശ്രുതിയെ തേടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക