കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകടം സംഭവിച്ചത്. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയെയാണ് ബസിടിച്ചത്. കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.
ഇരുവശത്തും നോക്കി വളരെ ശ്രദ്ധയോടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനിയെയാണ് അമിത വേഗതയിലെത്തിയ ബസ് ഇടിച്ചത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടി മാറാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക