ആർത്തവത്തിലെ ക്രമം തെറ്റലുകൾ പലപ്പോഴും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നാണ്. ക്രമരഹിതമായ ആർത്തവത്തിന് ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവിലുള്ള ഏറ്റക്കുറച്ചിലുകൾ ആർത്തവചക്രത്തിന്റെ സമയത്തെയും ദൈർഘ്യത്തെയും ബാധിക്കും. എന്നാൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ച് ആർത്തവം കൃത്യമാക്കാം.
ഇഞ്ചി
ആർത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇഞ്ചി. തേനിനൊപ്പം ഇഞ്ചി അരച്ച് കഴിക്കുന്നത് ആർത്തവം കൃത്യമാക്കുന്നതിനും വയറു വേദന അകറ്റുന്നതിനും സഹായിക്കുന്നു.
ഉണക്ക മുന്തിരി
ദിവസവും അതിരാവിലെ ഉണക്ക മുന്തിരി കുതിർന്നത് കഴിക്കുന്നത് രക്തചംക്രമണം ക്രമീകരിക്കുന്നു. ചൂട് പാലിനൊപ്പം ഉണക്ക മുന്തിരി ചേർത്ത് കഴിക്കുന്നതും ആർത്തവ ദിനങ്ങൾ ക്രമീകരിക്കുന്നതിന് സഹായിക്കുന്നു.
പൈനാപ്പിൾ
ക്രമം തെറ്റിയ ആർത്തവം ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കൈതച്ചക്ക. ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. വയറുവേദന അകറ്റി ആർത്തവം കൃത്യമാക്കുന്നതിന് പൈനാപ്പിൾ ശീലമാക്കാം.
കറുവപ്പട്ട
ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഒന്നാണ് കറുവപ്പട്ട. ഒരു ഗ്ലാസ് പാലിൽ അൽപം കറുവപ്പട്ട പൊടിച്ചത് ചേർത്ത് കുടിക്കുന്നത് ആർത്തവ ദിനങ്ങൾ നേരത്തെയാകാൻ സഹായിക്കുന്നു.
മഞ്ഞൾ
ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ തോതിനെ സ്വാധീനിക്കുന്ന പരമ്പരാഗത ഔഷധമാണ് മഞ്ഞൾ. ഗർഭപാത്രത്തെ വികസിപ്പിക്കാനും ഗർഭപാത്രത്തിലെയും യോനീപ്രദേശത്തെയും രക്തയോട്ടം മെച്ചപ്പെടുത്താനും മഞ്ഞൾ സഹായകമാണ്. മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നത് ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ആർത്തവചക്രം ക്രമരഹിതമായിരിക്കുകയോ അല്ലെങ്കിൽ ആർത്തവസമയത്ത് കാര്യമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയോ ഉണ്ടായാൽ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ക്രമക്കേടുകൾക്ക് കാരണമായേക്കാവുന്ന മെഡിക്കൽ അവസ്ഥകൾ കണ്ടെത്താനും മികച്ച ചികിത്സ നിർദ്ദേശിക്കാനും ഡോക്ടർക്ക് സഹായിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക