കൊച്ചി: കൊച്ചി മാടവനയിൽ ബസ് അപകടത്തിൽ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. ജിജോ സെബാസ്ററ്യൻ എന്ന ആളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൊച്ചി മാടവനയിൽ ട്രാഫിക് സിഗ്നലില്‍ കല്ലട ബസ് ഇടിച്ചുമറഞ്ഞത്.
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക് യാത്രികന്റെ മുകളിൽ ബസ് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
നിരവധി പേർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്സി, സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് ബസ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസില്‍ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക