കൊച്ചി: കൊച്ചി മാടവനയിൽ ട്രാഫിക് സിഗ്നലില്‍ ഇടിച്ചുമറഞ്ഞ് കല്ലട ബസ്. നിരവധി പേർക്ക് പരുക്ക്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിനടിയിൽപ്പെട്ട ഒരു ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് ബസ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസില്‍ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക