വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കിവിപ്പഴം. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയെ നിയന്ത്രിക്കുന്നതിനും കിവിപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും കിവിപ്പഴം കഴിക്കുന്നത് വാർദ്ധക്യവും ചുളിവുകളും തടയുന്ന ആന്റി ഓക്സിഡന്റുകളെ വർദ്ധിപ്പിച്ച് ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും.
നാരുകളാൽ സമ്പുഷ്ടമായ കിവി പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉയർന്ന കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നുണ്ട്. മൂന്ന് ഗ്രാം വരെ ഡയറ്ററി ഫൈബർ 100 ഗ്രാം കിവി പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ദഹനം സുഗമമാക്കുന്നതിനും കിവി പഴം സഹായിക്കുന്നുണ്ട്. നാരുകളും ഫൈറ്റൊ കെമിക്കലുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുടൽ, വൻകുടൽ, ആമാശയം എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങൾ തടയുന്നതിനും കിവി പഴം കഴിക്കുന്നത് ഗുണകരമാണ്.
വിറ്റാമിൻ സിയുടെ മികച്ച കലവറയായ കിവി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും കിവി പഴം സഹായിക്കുന്നുണ്ട്.
ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും നല്ല സുഖകരമായ മാനസികാവസ്ഥ പ്രധാനം ചെയ്യുന്നതിനും കിവിയിൽ അടങ്ങിയ സെറോട്ടോണിൻ എന്ന സംയുക്തം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക