കണ്ണൂർ ജില്ലയിലെ രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർച്ച ഉണ്ടായി. ആസിഡ് ചോർച്ച ഉണ്ടായതിനെത്തുടർന്ന് സമീപത്തെ കോളേജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ടാങ്കർ ലോറിയിൽ നിന്നും ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ക്രസന്റ് നഴ്സിംഗ് കോളേജിലെ പത്തോളം വിദ്യാർഥികൾക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളുടെ ആരോഗ്യ തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോരുകയായിരുന്നു.
ആസിഡ് ചോർച്ചയെ തുടർന്ന് ലോറിയിൽ നിന്ന് ആസിഡ് മാറ്റുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാമപുരം ക്രസന്റ് കോളേജിലെ വിദ്യാർത്ഥികളായ അഫ്സാന, ഫാത്തിമത്ത് സഫ്ന എന്നീ വിദ്യാർത്ഥികളെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ അമീഷ, സാന്ദ്ര, ജ്യോതി ലക്ഷ്മി, അപർണ, രേണുക, ഹിബ, റുമൈന, അർജുൻ ഇനി വരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക