കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ രാജിവച്ചു. 2017 ജൂലൈ 14ന് കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന് ആയി ചുമതലയേറ്റതാണ് റെനി മ്യുലന്സ്റ്റീന്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. സഹ പരിശീലകൻ കൂടി ആയ താങ്ബോയ് സിങ്തോം താത്കാലിക പരിശീലകന്റെ ചുമതല നിര്‍വഹിക്കും.
ഹോം ഗ്രൗണ്ടിൽ വച്ചു നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതിൽ അപാര മികവുള്ളയാൾ എന്ന വിശേഷണവുമായായിരുന്നു വരവ്.
സീസണിനിടെ പരിശീലകൻ വിട്ടുപോകുന്നതു കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. 2015ൽ പീറ്റർ ടെയ്ലർ സമാന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ചുമതലയൊഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക