റാഞ്ചി : കാലിത്തീറ്റ കുംഭകോണകേസിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞ ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിനാണ് സി ബി ഐ പ്രത്യേക കോടതിയുടെ നോട്ടീസ്. വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ഉൾപ്പെട്ട ബീഹാർ മുൻ മുഖ്യമന്ത്രി ജഗനാഥ് മിശ്രയെ വെറുതെ വിട്ടത് അദ്ദേഹം ബ്രാഹ്മണനായതുകൊണ്ടന്നും ലാലു പ്രസാദ് യാദവ് ശിക്ഷിക്കപെട്ടത് താഴ്ന്ന ജാതിയിൽ പെട്ട ആളായതുകൊണ്ടന്നും ആയിരിന്നു പരാമർശം.
ശിവപാൽ സിംഗ് അധ്യക്ഷനായ പ്രത്യേക സി ബി ഐ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക