മുംബൈയിൽ അന്ധേരിക്കടുത്ത് മാരോളിലെ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം. തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ അപകട കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ അവസാനം ലോവര്‍ പരേലിലെ കമലാമില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക