മുംബൈ :മഹാത്മാ ഗാന്ധി സീരീസിലുള്ള 200ന്റെയും 50 ന്റെയും നോട്ടുകൾ പുറത്തിറക്കിയതിനു പിന്നാലെ റിസർവ് ബാങ്ക് പുതിയ 10 രൂപ നോട്ടുകളും പുറത്തിറക്കാൻ ഒരുങ്ങുന്നു .മഹാത്മാ ഗാന്ധി സീരീസിൽ പെട്ട പുതിയ 10 രൂപ നോട്ടുകൾക്ക് ചോക്ലേറ്റ് ബ്രൗൺ നിറമായിരിക്കും .
പുതിയ 10 രൂപ നോട്ടിന്റെ ഡിസൈൻ കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ അംഗീകരിച്ചു .കൊണാർക് സൂര്യ ക്ഷേത്രത്തിന്റെ ചിത്രം പതിച്ച പുതിയ പത്തു രൂപയുടെ 100കോടി നോട്ടുകളുടെ അച്ചടി ഇതിനോടകം പൂർത്തിയായി എന്ന് ആർ ബി ഐ വൃത്തങ്ങൾ അറിയിച്ചു. 2005 ലാണ് ഇതിനു മുൻപ് 10 രൂപയുടെ ഡിസൈൻ മാറ്റിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക