കോപ്പ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 96 റൺസിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകൾ നഷ്ടമായി. 3 വിക്കറ്റ് 28 റൺസ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കടുത്ത പ്രതിരോധത്തിലാണ് കളിച്ചത്. 286 റൺസ് എടുത്തു ഇന്നലെ ദക്ഷിണാഫ്രിക്കൻ സംഘത്തെ പുറത്താക്കിയിരുന്നു. 3 വിക്കറ്റ് കൈയിൽ ഇരിക്കെ 190 റൺസിനാണ് ഇന്ത്യ നിലംപൊത്തിയത്. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ചേതേശ്വർ പൂജാരയും പോയതോടെ ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങാനുള്ള സാധ്യതയിലാണ് ടീം.59 പന്തിൽ 11 റൺസ് എടുത്ത് രോഹിതും പുറത്തായി.റബാഡയാണ് രോഹിതിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക