ആട് 2 എന്ന ചിത്രത്തിനൊപ്പം ഹിറ്റ് ആയത് ഷാജി പാപ്പൻ സ്റ്റൈൽ കൂടിയാണ്. ചുവപ്പും കറുപ്പും ഇട കലർന്നതും ഗ്രേ നിറവും കറുപ്പും ഇടകലർന്നതുമായ ഡബിൾ ഷെഡ് മുണ്ട് ആണ് ഇപ്പോ താരം. ചിത്രത്തിൽ ഷാജി പാപ്പൻ റോൾ ചെയ്ത ജയസൂര്യയുടെ ഭാര്യയാണ് മുണ്ട് ഡിസൈൻ ചെയ്തത്. ഷാജി പാപ്പൻ സ്റ്റൈൽ ഇപ്പോ കേരളവും കടന്ന് അങ്ങ് ഹോളിവുഡിലും ഹിറ്റ് ആയിരിക്കുകയാണ്. ലോറൻസ് ഫിഷ് ബേൺ എന്ന താരമാണ് ഷാജി പാപ്പൻ സ്റ്റൈൽ ഹോളിവുഡിന് പരിചയപ്പെടുത്തിയത്. എന്നാൽ അസ്സൽ ഷാജി പാപ്പൻ സ്റ്റൈൽ അല്ല താരം അവതരിപ്പിച്ചത്. മുണ്ടിനു പകരം കറുപ്പും ചുവപ്പും കലർന്ന നീളൻ കുർത്തയാണ് ലോറൻസ് ധരിച്ചത്. 75 മത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങിലാണ് ഷാജി പാപ്പന്റെ പോലെ തോന്നിക്കുന്ന സ്റ്റൈൽ ലോറൻസ് അവതരിപ്പിച്ചത്.ഷാജി പാപ്പൻ ആരാധകർ മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക