കേരളത്തിൽ ട്രാൻസ്ജന്റർ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രി മലപ്പുറം കോട്ടക്കലിൽ വച്ചാണ് ലയ എന്ന ട്രാൻസ്ജന്റർ ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസ് എടുത്തു. ഭക്ഷണം കഴിക്കാനായി എത്തിയ ലയയെ ബൈക്കിലെത്തിയ രണ്ടുപേർ ചേർന്നാണ് ആക്രമിച്ചത്. അക്രമിച്ചവരിൽ ഒരാൾ ലയയുടെ അയൽവാസി കൂടി ആയ ഷിഹാബുദ്ദിൻ എന്നയാളാണ്. കുറച്ചു നാളുകൾക്കു മുൻപ് ഇയാൾ ലയയോട് ലൈംഗിക അഭ്യർത്ഥന നടത്തിയപ്പോൾ ലയ നിരസിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് ലയ പറയുന്നു. ട്രാൻസ്ജെന്റർ ആയതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്ക പെട്ടതാണ് ലയ. അപമര്യാദയായി പെരുമാറിയതിനെ തടുക്കാൻ ശ്രെമിച്ചപ്പോഴാണ് വസ്ത്രങ്ങൾ വലിചു കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക