രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന് ബഹ്റിനിലെത്തി. ബഹ്റിൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വിദേശ ഇന്ത്യക്കാരുടെ കൺവെൻഷനിലും ഇന്ത്യൻ വംശജരുടെ ആഗോള സംഘടന (ഗോപിയോ) സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും രാഹുൽ പങ്കെടുക്കുമെന്നാണ് വിവരം.
‘ഗോപിയോ’ സമ്മേളനത്തിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഈ മാസം ഒമ്പതിന് അദ്ദേഹം തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക