അമേരിക്കയിൽ എച് -വൺ ബി വിസ പരിഷ്കാരം നിർത്തിവയ്ക്കാൻ തീരുമാനം . പുതിയ തീരുമാനം എച് വൺ ബി വിസയിൽ യു എസിൽ എത്തിച്ചേർന്ന ഇന്ത്യകാരടക്കമുള്ളവർക് ആശ്വാസമാകും.
വ്യവസ്ഥകളിൽ മാറ്റം വരുത്തി എച് വൺ ബി വിസയുള്ളവരെ കലാവധിക് ശേഷം രാജ്യം വിട്ടു പോവാൻ നിരബന്ധിതരാക്കില്ലെന്നും വിസ കാലാവധി നീട്ടാൻ അവസരം നൽകുന്ന എ സി 21 സെക്ഷൻ (104) സി വകുപ്പിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും യു എസ് സി ഐ എസ് മീഡിയ റിലേഷൻ ചീഫ് ജോനാഥൻ അറിയിച്ചു . പക്ഷെ ‘ ബൈ അമേരിക്കൻ ഹയർ അമേരിക്കൻ ‘ എന്ന ഉത്തരവിന്റെ പോളിസിയിലും വ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തുമെന്നും രാജ്യത്തുള്ള ജോലി വിസയെ സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു . ട്രംപിന്റെ ബൈ അമേരിക്കൻ ഹയർ അമേരിക്കൻ എന്ന പദ്ധതിയുടെ ഭാഗമായാണ് വിദേശ ജോലിക്കാരെ രാജ്യം വിട്ടു പോവാൻ നിര്‍ബന്ധിതരാക്കുന്ന എച് വൺ ബി വിസ പരിഷ്കാരം നടപ്പിലാകാൻ തീരുമാനിച്ചത്.
നിയമം നടപ്പിലായിരുന്നെങ്കിൽ 500000 മുതൽ 750000 ,വരെ ഇന്ത്യക്കാർക് ജോലി നഷ്ടപെട്ടേനെ . ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റും അടക്കം വമ്പൻ ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വെല്ലുവിളി ആയിരുന്നു ട്രംപിന്റെ വിസ പരിഷ്കാര നയം . യു എസ് സി ഐ എസിന്റെ പുതിയ തീരുമാനത്തിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ ഇന്ത്യക്കാർ .
പ്രതികരിക്കാൻ ഇവിടെ എഴുതുക