നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയാണോ ? സൈബർ കുറ്റവാളികൾക്കെതിരെ ഓൺലൈനായി പരാതി നൽകാനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിക്കുന്നു . ജനുവരി 10 നു തുടക്കം കുറിക്കുന്ന വെബ്സൈറ്റിൽ സൈബർ ലോകത്തുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കെതിരെയും ഓൺലൈൻ ആയി പരാതി സമർപ്പിക്കാം.
സോഷ്യൽ മീഡിയകൾ വഴി കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ആക്രമണങ്ങൾ , ബലാത്സംഗങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നത് തടയുന്നതിനായുള്ള പോർട്ടൽ ആരംഭിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് വെബ്സൈറ്റ്ന്റെ ആരംഭം . സൈബർ ആക്രമണം നേരിടേണ്ടി വരുന്നവർക്കു ഓഡിയോ ,വീഡിയോ ,സ്ക്രീൻ ഷോട്ടുകൾ തുടങ്ങിയവ സഹിതം എളുപ്പത്തിൽ പരാതി നല്കാനാവുംവിധമാണ് വെബ്സൈറ്റ് രൂപം ചെയ്തിരിക്കുന്നത് . പരാതിയിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയ ശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക് പരാതി കൈമാറും .ഇത് കൂടാതെ ക്രെഡിറ്റ് ,ഡെബിറ്റ് കാർഡുകൾ വഴിയുള്ള പണം നഷ്ടപ്പെടലിനും പരാതി നല്കാൻ ഈ വെബ്സൈറ്റ് ഉപകരിക്കും . ലോഗിൻ ചെയ്ത വിവരങ്ങൾ നൽകിയാൽ മതിയാവും .
കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന ലൈംഗിക അതിക്രമണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ഒരു എൻ ജി എ നൽകിയ ഹർജിയിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിര്‍ദേശങ്ങളാണ് ഈ വെബ്സൈറ്റ് ആശയത്തിലേക് നയിച്ചത് . കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ തടയുന്നതിന് പ്രത്യേക പരിഗണന നൽകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക