തിരുവനന്തപുരം: ബജറ്റിൽ സേവന നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് . ഭൂനികുതിയിലും മാറ്റം വരുത്തുന്നതിനെ ക്കുറിച്ചും ആലോചിക്കുമെന്ന് ധനമന്ത്രി.
50 വർഷം മുന്നേയുള്ള ഭൂ നികുതിയാണ് ഇപ്പോഴും ഉള്ളത് നികുതി പിരിക്കാൻ ചെലവാക്കുന്ന തുകയുടെ നാലിൽ ഒന്ന് പോലും ആകുന്നിലെന്ന് അദ്ദേഹം പറഞ്ഞു. മിസോറാം ലോട്ടറി സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്നും അത് തടയാനുള്ള മാർഗം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സേവന നികുതിയിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സമവായമുണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക