സിനിമയിൽ പശു എന്ന പദം ഉപയോഗിച്ചാൽ വർഗീയമാവുമെന്ന് സെൻസർ ബോർഡ്. സലിംകുമാറിന്റെ പുതിയ സിനിമയായ ‘ദൈവമേ കൈ തൊഴാം’ എന്ന ചിത്രത്തിന്റെ സെൻസറിങ്ങിന്റെ സമയത്തു സെൻസർ ബോർഡ് പശുവിന്റെ രംഗം ഒഴിവാക്കണമെന്ന് നിർദേശിച്ചുവത്രെ. നിലവിലെ സ്ഥിതിയിൽ പശു എന്ന വാക്ക് ഉപയോഗിച്ചാൽ വർഗീയമാവുമെന്നാണ് സെൻസർ ബോർഡിന്റെ വാദം.
ചിത്രത്തിന്റെ റിലീസിംഗ് വൈകിക്കാൻ താൽപ്പര്യപ്പെടാത്തത് കൊണ്ട് സെൻസർ ബോർഡിനെതിരെ കോടതിയിൽ പോയില്ലെന്നും സലിം കുമാർ പറഞ്ഞു. ഒടുവിൽ അണിയറ പ്രവർത്തകർ തന്നെ ആ രംഗം കട്ട് ചെയ്തു. ഒന്നിനെയും വിമർശിക്കാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ നമുക്ക് ചുറ്റുമുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. പശു ജീവിതത്തിന്റെ ഒരു ഭാഗമായി എന്നും കണ്ടിരുന്ന തനിക്ക് ഈ ഗതി വന്നല്ലോ എന്ന് അദ്ദേഹം പറയുന്നു.
ജയറാം നായകനെത്തുന്ന ചിത്രം ആക്ഷേപ ഹാസ്യത്തിലാണ് കഥ പറയുന്നത്. അനുശ്രീ,ഇന്ദ്രൻസ്,നെടുമുടി വേണു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക