ഇന്ത്യൻ റെയിൽവേ അടിമുടി ഡിജിറ്റൽ വല്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റയിൽവെ പുതിയതായി ഒരു മൊബൈൽ ആപ്ലിക്കേഷനും കൂടി കൊണ്ടുവന്നിരിക്കുന്നു. സ്ഫുർട്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് വഴി ചരക്ക് നീക്കത്തിന്റെ ട്രാക്കിംഗ് നിരീക്ഷിക്കാം.
ജിയോഗ്രാഫിക്ക് ഇൻഫർമേഷൻ സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്ഫുർട്ടി പ്രവർത്തിക്കുന്നത്. ഒരു സ്റ്റേഷനിൽ നിന്നും അയക്കുന്ന ചരക്കുകൾ ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് വരെയുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യാൻ ഈ ആപ്പിന് കഴിയും.
റെയിൽവേ സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിലും സുതാര്യവുമാവുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ വത്കരണം എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. റയിൽവെയുടെ ചരക്കുനീക്കം ഓൺലൈനിൽ നിരീക്ഷിക്കാൻ കഴിയുന്നത് രാജ്യത്തെ ചരക്കുനീക്ക ഏജൻസികൾക്ക് ഗുണകരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക