ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 15 പേർക്ക് പരിക്ക്. ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബീച്ചിലെ നടപ്പാതയിലൂടെ കയറിയെന്നാണ് വിവരം. കാറോടിച്ചയാൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇയാളെ പിടികൂടി പോലീസിനു കൈമാറി.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല. കാറിനുള്ളിൽ നിന്ന് അപസ്മാരത്തിനുള്ള ഗുളികൾ ലഭിച്ചെന്നും ഇത് കാറോടിച്ചയാളുടേതാണോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക