കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ശ്യാം പ്രസാദിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
അക്രമത്തിനുശേഷം സംഘം നെടുംപൊയിൽ ഭാഗത്തേക്ക് പോയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പേരാവൂർ സി.ഐ കുട്ടിക്കൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് മേഖലയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ബാവലി അന്തർസംസ്ഥാന പാതവഴി കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു.
ഇതനുസരിച്ച് തലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് അക്രമിസംഘം സഞ്ചരിച്ച കാർ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക